Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traverse Forests

Palakkad

കാ​ടും​ മ​ല​യും​ താ​ണ്ടി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സോ​ളാ​ർ​വേ​ലി ക്ലി​യ​റ​ൻ​സും നി​രീ​ക്ഷ​ണ​വും

വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക​ർ​ക്കൊ​പ്പം കാ​ടും​മ​ല​യും​താ​ണ്ടി കി​ലോ​മീ​റ്റ​റു​ക​ൾ ഏ​റെ​ന​ട​ന്ന് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ ന​ട​ത്തി​യ സോ​ളാ​ർ​വേ​ലി ക്ലി​യ​റ​ൻ​സും നി​രീ​ക്ഷ​ണ​വും എ​ൻ​എ​സ്എ​സി​ന്‍റെ പു​തു​ച​രി​ത്ര​മാ​യി മാ​റി.

വ​ട​ക്ക​ഞ്ചേ​രി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ 40 പേ​ര​ട​ങ്ങു​ന്ന എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സം​ഘ​മാ​ണ് പാ​ല​ക്കു​ഴി മ​ല​യി​ൽ പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ൽ പു​തി​യ​താ​യി സ്ഥാ​പി​ച്ച സോ​ളാ​ർ തൂ​ക്കു​വേ​ലി​യു​ടെ ക്ലി​യ​റ​ൻ​സും നി​രീ​ക്ഷ​ണ​വും നാ​ട്ടു​കാ​രാ​യ ക​ർ​ഷ​ക​ർ​ക്കൊ​പ്പം ന​ട​ത്തി​യ​ത്.

കാ​ട​റി​ഞ്ഞും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​ക​ൾ അ​ടു​ത്ത​റി​ഞ്ഞു​മാ​യി​രു​ന്നു ന​ട​ത്തം. പൊ​ൻ​മു​ടി മു​ത​ൽ താ​ഴെ താ​ണി​ചു​വ​ട് വ​രെ​യു​ള്ള പ​ത്തു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് സോ​ളാ​റി​ന്‍റെ പു​തി​യ തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വ​നാ​തി​ർ​ത്തി​യി​ലു​ണ്ടാ​കു​ന്ന മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ർ​ഷ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​തു പു​തി​യ അ​നു​ഭ​വ​ത്തി​ലൂ​ടെ​യു​ള്ള ക​ട​ന്നു​പോ​ക്കാ​യി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും കാ​ടി​നെ​ക്കു​റി​ച്ചു പ​റ​യാ​നും ആ​ല​ത്തൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​ർ, സെ​ക്്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്. മ​നോ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി. ​സ​ച്ചു, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ വ​ട​ക്ക​ഞ്ചേ​രി​യി​ലെ ശി​വ​ദാ​സ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം മു​ൻ ഓ​ഫീ​സ​റും ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ടി.​എ​സ്.​സു​ബി​ൻ, അ​ധ്യാ​പ​ക​രാ​യ എ​സ്.​സു​വി​ജ, ജി. ​ദി​വ്യ​ല​ക്ഷ്മി, കെ.​ബി. നി​സ​രി, ടി.​സ​ജി​ത, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ കൈ​ലാ​സ് പ്ര​ഭു, എ​സ്.​അ​നാ​മി​ക എ​ന്നി​വ​രാ​ണ് ടീ​മി​നെ ന​യി​ച്ച​ത്.

തൂ​ക്കു​വേ​ലി​ക്കു താ​ഴെ​യു​ള്ള വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും അ​ടി​ക്കാ​ടു​ക​ളും​വെ​ട്ടി ക്ലി​യ​ർ ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ൻ​സി ജോ​യ്സ്, സെ​ന്‍റ് തോ​മ​സ് പ​ള്ളി​വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി, ഫാ. ​പ്ര​സാ​ദ് കു​രി​ശി​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 പേ​ര​ട​ങ്ങു​ന്ന നാ​ട്ടു​കാ​രു​ടെ സം​ഘ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ട​റി​യ​ൽ ന​ട​ത്ത​വും പ​ണി​ക​ളും സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും​മു​മ്പേ എ​ല്ലാ​വ​രും ഒ​ത്തു​കൂ​ടി. റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​ർ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ൻ​സി ജോ​യ്സ്, ഫാ. ​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി എ​ന്നി​വ​ർ കാ​ടും​ക​ർ​ഷ​ക​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കാ​ടും ക​ർ​ഷ​ക​രും നി​ല​നി​ൽ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up